കൊവിഡ്19: തമിഴ്‌നാട്ടിൽ ഇന്ന് 527 കേസുകൾ,ചികിത്സയിൽ കഴിയുന്നത് 2107 പേർ

തിങ്കള്‍, 4 മെയ് 2020 (19:44 IST)
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 527 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടവരാണ് കൊവിഡ് സ്ഥിരീകരിച്ചവരിൽ അധികവും. ഇന്ന് സ്ഥിരീകരിക്കപ്പെട്ട കേസുകളിൽ 377 പേർ പുരുഷന്മാരും 150 പേർ സ്ത്രീകളുമാണ്.ഇന്ന് ഒരാൾ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി. നിലവിൽ 2107 പേരാണ് ചികിത്സയിലുള്ളത്.
 
ചെന്നൈ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അടുത്ത ചില ദിവസങ്ങളില്‍ തുടര്‍ച്ചയായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് 19 പരിശോധനക്കായി തമിഴ്നാട്ടില്‍ 50 ലാബുകള്‍ ആണ് ഉള്ളത്. ഇതില്‍ 34 എണ്ണം സർക്കാർ ലാബുകളും 16 എണ്ണം സ്വകാര്യ ലാബുകളുമാണ്. ഇതുവരെയായി 1,62,970 സാമ്പിളുകളാണ് സംസ്ഥാനത്ത് ടെസ്റ്റ് ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍