വെണ്ടയ്ക്ക-ക്യാരറ്റ് അവിയല്‍

Webdunia
ചേരുവകള്‍:

വെണ്ടയ്ക്ക: 200 ഗ്രാം
ക്യാരറ്റ്: 3
സവാള:1(ചെറുത്)
തേങ്ങ:11/2 കപ്പ്
മഞ്ഞള്‍പ്പൊടി: 1ടീ സ്‌പൂണ്‍
മുളകുപൊടി:1 1/2ടീ സ്‌പൂണ്‍
ജീരകം: ഒരു ചെറിയ സ്‌പൂണ്‍
വെളുത്തുള്ളി: 4 എണ്ണം
തൈര് : 2 ടീ സ്‌പൂണ്‍
ജീരകം:1/4 ടീ സ്‌പൂണ്‍
കറിവേപ്പില: ആവശ്യത്തിന്
പച്ചമുളക്: 4 എണ്ണം
ഉപ്പ്: പാകത്തിന്

ഉണ്ടാക്കുന്ന വിധം:

വെണ്ടയ്ക്ക് നീളത്തില്‍ കനം കൂട്ടി അരിയുക. ക്യാരറ്റും നീളത്തില്‍ തന്നെ അരിയുക. ക്യാരറ്റ് പകുതി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന സവാളയും വെണ്ടയ്ക്കയും ചേര്‍ക്കുക. അതിനൊപ്പം തേങ്ങയും പച്ചമുളകും മഞ്ഞള്‍പ്പൊടിയും വെളുത്തുള്ളിയും ജീരകവും കറിവേപ്പിലയും ചതച്ചത് അതിലിടുക. നന്നായി ഇളക്കിയശേഷം വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക.