ബീഫ് സ്റ്റൂ ഉണ്ടാക്കാം

Webdunia
PROPRD
സ്റ്റൂ ഒരു രസികന്‍ വിഭവം തന്നെയാണ്. ബീഫ് പ്രേമികള്‍ക്ക് ഇഷ്ട വിഭവം സ്റ്റൂവിന്‍റെ രൂപത്തില്‍ കഴിക്കാനും ആഗ്രഹമുണ്ടാവുമല്ലോ.

ചേര്‍ക്കേണ്ടവ

പതം വരുത്തിയ ബീഫ് - 2 കിലോ
സസ്യ എണ്ണ - 2 സ്പൂണ്‍
വലിയ ഉള്ളി - മൂന്നെണ്ണം
തക്കാളി സോസ് - 8 ഔണ്‍സ്
ഉരുളക്കിഴങ്ങ് - ചെറുതായരിഞ്ഞ ആറെണ്ണം
കാരറ്റ് - 2 നീളത്തില്‍ അരിഞ്ഞത്
വെളുത്തുള്ളി - 5 അല്ലി
ഉപ്പ് - 1 സ്പൂണ്‍
മാവ് - 4 സ്പൂണ്‍
പഞ്ചസാര - കുറച്ച്
സോയാബീന്‍ എണ്ണ - 1 സ്പൂണ്‍
വെള്ളം - 1 കപ്പ്

ഉണ്ടാക്കേണ്ടവിധ ം

എണ്ണ ചൂടാക്കി അതില്‍ വെളുത്തുള്ളിയും ഉള്ളിയും ചേര്‍ത്ത് വഴറ്റുക. ബീഫ് ഇതിനോടോപ്പം ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതു വരെ ചൂടാക്കുക. അതിനു ശേഷം തക്കാളി സോസ് ചേര്‍ത്ത് ബീഫ് മറയത്തക്ക വിധത്തില്‍ വെള്ളം ഒഴിക്കുക. ഇറച്ചി നന്നായി വെന്ത ശേഷം ബാക്കിയുള്ള ഉള്ളിയും ഉരുളക്കിഴങ്ങും അതോടൊപ്പം ചേര്‍ക്കുക. ഇനി, കാരറ്റും ഉള്ളിയും ചേര്‍ത്ത് 15 മിനിറ്റു കൂടി വേവിക്കുക.

കട്ടികൂട്ടുന്നതിനായി മാവ്, പഞ്ചസാര, സോയാബീന്‍ സോസ് എന്നിവ മിശ്രിതമാക്കണം. ആദ്യം തയാറാക്കിയ സ്റ്റൂ വീണ്ടും ചൂടാക്കുക. മാവ് മിശ്രിതം കുറേശ്ശെ അതില്‍ ചേര്‍ക്കുക. പത്തു മിനിറ്റു നേരം ഇത് നന്നായി ഇളക്കുക. ബീഫ് സ്റ്റൂ തയാറായിക്കഴിഞ്ഞു.