ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്ത് ഇന്ദുമതി വീടിന്‍റെ മുന്‍വാതില്‍ പൂട്ടിയിടുക പതിവായിരുന്നു. ആരെങ്കിലും കോളിംഗ് ബെല്‍ അടിച്ചാല്‍ ലെന്‍സിലൂടെ നോക്കി ആരെന്ന് ഉറപ്പുവരുത്തുമെങ്കിലും വാതില്‍ തുറക്കാറുണ്ടായിരുന്നില്ല. ആരാണെങ്കിലും ഭര്‍ത്താവുള്ളപ്പോള്‍ വരട്ടേ എന്നാണ് ഇന്ദുമതിയുടെ നിലപാട്.