എന്ത് സംസാരിച്ചാലും അതെല്ലാം വിവാദമായി മാറുന്ന ആളാണ് സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ രാം ഗോപാല്‍ വര്‍മ്മയുടെ 'ഗണ്‍സ് ആന്‍ഡ് തൈസ്' എന്ന പരമ്പരയുടെ പ്രോമോഷന് പരിപാടിയില്‍ സെക്സിനെ കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ പറഞ്ഞത് വലിയ വിമര്‍ശനത്തിന് വഴിയൊരുക്കി. സെക്സിനെ കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ പലപ്പോഴായി താരം തുറന്ന് പറഞ്ഞിട്ടുണ്ട്.
തനിക്ക് മൂന്ന് നേരം ഭക്ഷണം കഴിക്കുന്നത് പോലെയാണ് സെക്സ്. ഒരു ദിവസം മൂന്ന് സ്ത്രീകള്ക്കൊപ്പമെങ്കിലും സെക്സ് ആസ്വദിക്കാറുണ്ടെന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്. പരിപാടിയില്‍ സെക്സിനെ കുറിച്ചുള്ള ചോദ്യത്തിലാണ് രാം ഗോപാല്‍ വര്‍മ്മ ഇങ്ങനെ മറുപടി പറഞ്ഞത്.
സിനിമയില്‍ സെക്സ് രംഗങ്ങള്‍ കൊണ്ടു വരുന്നത് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കുന്നതിനാല്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ച് യുട്യൂബിലുടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു രാം ഗോപാല്‍ വര്‍മ്മ ചെയ്യുന്നത്. സ്വന്തം സിനിമയില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കൈ കടത്തല്‍ വരുന്നതിനാല്‍ സ്വാതന്ത്ര്യം കിട്ടുന്നില്ല എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.