മോഹന്‍ലാല്‍ ദുര്‍മന്ത്രവാദിയാകുന്നു, അച്ഛനായി ബിഗ്ബിയും നായികയായി മഞ്ജുവും!

Webdunia
തിങ്കള്‍, 6 ഫെബ്രുവരി 2017 (15:01 IST)
മോഹന്‍ലാലിന്‍റെ അച്ഛന്‍ വേഷത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നു. മോഹന്‍ലാലിന്‍റെ നായികയായി മഞ്ജു വാര്യരും. ‘ഒടിയന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമ 3ഡി ആയിരിക്കും. പ്രശസ്ത പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക.
 
ശത്രുക്കളെ ഒടിവിദ്യയിലൂടെ ഇല്ലാതാക്കുന്ന ഒരു ദുര്‍മന്ത്രവാദിയുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ഹരികൃഷ്ണനാണ് തിരക്കഥയെഴുതുന്നത്. പ്രകാശ് രാജും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 
മോഹന്‍ലാലിന്‍റെ രണ്ടാമൂഴം സംവിധാനം ചെയ്യുന്നതും ശ്രീകുമാറാണ്. ആ സിനിമയ്ക്ക് മുമ്പ് ഒടിയന്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആഗ്, കാണ്ഡഹാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ബിഗ്ബിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഒടിയന്‍.
Next Article