മഴ ചതിച്ചു ! ഷാജി പാപ്പനും പിള്ളേര്‍ക്കും നാല് ദിവസത്തെ വിശ്രമം

ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (09:33 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യയുടെ ആട് 2. ആട് ഒരു ഭീകരജീവിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയില്‍ വളരെ മനോഹരമായ രീതിയിലായിരുന്നു ചിത്രം അണിയിച്ചൊരുക്കിയത്. 
 
ആദ്യ ഭാഗത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ രണ്ടാം ഭാഗത്തെയും സ്വീകരിക്കുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ മഴ ചതിച്ചെന്നു വേണം പറയാന്‍.  കനത്ത മഴ തുടരുന്നതിനാല്‍ ചിത്രത്തിന്റെ ഷൂട്ട് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ 
 
സെപ്റ്റംബര്‍ 13 ന്  ആരംഭിച്ച സിനിമ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാലു ദിവസത്തേക്ക് മാറ്റിയ കാര്യത്തെക്കുറിച്ച് സംവിധായകന്‍ തന്നെയാണ് അറിയിച്ചത്. സെപ്റ്റംബര്‍ 22 ന് ചിത്രീകരണം പുനരാരംഭിക്കും.

വെബ്ദുനിയ വായിക്കുക