കോളേജുകുമാരിമാരുടെ മനസിലെ പ്രണയനായകനാണ് എന്നും മോഹന്‍ലാല്‍. പ്രായം 56 കഴിഞ്ഞിട്ടും ലാലേട്ടനാണ് തങ്ങളുടെ ഹീറോയെന്ന് തുറന്നുപറയുന്നവരാണ് മിക്ക പെണ്‍കുട്ടികളും. എന്തായാലും കോളേജ് കുമാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത, നിങ്ങളെ പഠിപ്പിക്കാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തുകയാണ്.
അതേ, മോഹന്‍ലാല്‍ കോളേജ് അധ്യാപകനായി അഭിനയിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ലാല്‍ ജോസാണ്. മോഹന്‍ലാലും ലാല്‍ ജോസും ഒന്നിക്കുന്ന ആദ്യ സിനിമയാണിത്. ബെന്നി പി നായരമ്പലമാണ് തിരക്കഥ രചിക്കുന്നത്.
ഇതാദ്യമായല്ല മോഹന്‍ലാല്‍ കോളേജ് അധ്യാപകനായി അഭിനയിക്കുന്നത്. ചെപ്പ്, വടക്കുംനാഥന്‍ തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാല്‍ കോളേജ് അധ്യാപകനായിരുന്നു.
മമ്മൂട്ടി കോളേജ് അധ്യാപകനായി മിന്നിത്തിളങ്ങിയ സിനിമയാണ് മഴയെത്തും മുന്‍പേ. എന്തായാലും മോഹന്‍ലാലിന്‍റെ പുതിയ അധ്യാപകവേഷവും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് വിശ്വസിക്കാം.