വിഷ്ണു ഉണ്ണികൃഷ്ണന്,സാനിയ ഇയ്യപ്പന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ എത്തുന്ന ഹൊറര്‍ കോമഡി ചിത്രമാണ് 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് വീണ്ടും ഒരു ചിത്രം കൂടി ഒ.ട.ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. വിഷുദിനത്തില്‍ സി ഫൈവ് പ്ലാറ്റ്ഫോമിലൂടെ ചിത്രം പുറത്തിറങ്ങും. വിഷ്ണുവും സാനിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ വിവരങ്ങള്‍ അറിയിച്ചത്.
'പാവ', 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്ണു ഉണ്ണികൃഷ്ണന് ഒരു ഹോം നഴ്സിന്റെ വേഷത്തില്‍ എത്തുമ്പോള്‍ സാനിയയുടെ കഥാപാത്രം ഏറെ സസ്പെന്‍സ് നിറഞ്ഞതാണെന്നും സംവിധായകന് വെളിപ്പെടുത്തി. പ്രേതം' 'ഞാന്‍ മേരിക്കുട്ടി' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനാണ് ഈ ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.