ലോ അക്കാദമി സമരത്തിന്റെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമയമാണിത്. അതേസമയത്താണ് എസ് എഫ് ഐയുടെ സമരപോരാട്ടങ്ങളുടെ കഥയുമായി ‘ഒരു മെക്സിക്കന്‍ അപാരത’ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. സാധാരണ, വിദ്യാര്‍ത്ഥി സംഘടനകളുടെയും രാഷ്ട്രീയ സംഘടനകളുടെയുമൊക്കെ യഥാര്‍ത്ഥ പേരുകള്‍ മറച്ചുവച്ചാണ് സിനിമയില്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഈ സിനിമയില്‍ വിദ്യാര്‍ത്ഥിസംഘടനകളുടെ യഥാര്‍ത്ഥ പേരുതന്നെ ഉപയോഗിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത.
ടോം ഇമ്മട്ടി സംവിധാനം ചെയ്ത സിനിമ അനൂപ് കണ്ണനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന് തുടങ്ങിയവരാണ് സ്ക്രീനിലെ ചോര തിളപ്പിക്കുന്ന സമരരംഗങ്ങള്‍ നയിക്കുന്നത്.
കിടിലന്‍ ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേകതയാണ്. ‘ഞങ്ങള്‍ താടിവളര്‍ത്തും മുടിവളര്‍ത്തും...’ എന്ന ഗാനത്തിന് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ‘മെക്സിക്കന്‍ അപാരത...’ എന്ന ടൈറ്റില്‍ സോംഗും ഹിറ്റാണ്.