'ഇക്കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ് 'ഇരുള്‍'. ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അലക്‌സ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഉണ്ണി, അര്‍ച്ചന പിള്ള എന്നിവരായി ഫഹദും ദര്‍ശനയും വേഷമിട്ടു. ഇപ്പോഴിതാ സൗബിന്‍ ചെയ്ത കഥാപാത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ നസീഫ് യൂസഫ് ഇസുദ്ദീന്‍.
'ഉണ്ണിയില്‍ നിന്നും തന്നിലേക്ക് തന്നെ സംശയങ്ങള്‍ തിരിച്ചുവിടാനുള്ള ബുദ്ധിമുട്ടുള്ള ജോലി അലക്‌സിന് ഉണ്ടായിരുന്നു. അവസാനം വരെ അത് നിലനിര്‍ത്തുക. ഒരു എഴുത്തുകാരനെന്ന നിലയില്‍ തന്റെ അഭിനിവേശത്തില്‍ ഏര്‍പ്പെടുന്ന ഒരു സമ്പന്നനായ പ്ലേബോയ്. എന്നിട്ടും സ്‌നേഹമുള്ളവനും റൊമാന്റിക്കും ആയിരിക്കുക. എന്നിട്ട് അയാളുടെ സംതൃപ്തി നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് പോകുക. സൗബിന്‍ സാഹിര്‍ നിങ്ങള്‍ക്ക് കൈയ്യടിക്കുന്നു. നീ എല്ലായ്‌പ്പോഴും എന്റെ അലക്‌സ് ആയിരിക്കും'- നസീഫ് യൂസഫ് ഇസുദ്ദീന്‍ കുറിച്ചു.