ഗോൾഡൻ റേഷ്യോ പ്രകാരം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടിക പുറത്ത്, ആദ്യ പത്തിൽ ഇന്ത്യയിൽ നിന്നും ഒരാൾ മാത്രം

ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (12:35 IST)
സ്ത്രീകളുടെ അഴകളവുകളുടെ അളവുകോലായ ഗോൾഡൻ റേഷ്യോ പ്രകാരം ലോകത്ത് ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടിക പുറത്ത്.ഇംഗ്ലീഷ് നടി ജോഡീ കോമറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഹാർലി സ്ട്രീറ്റ് കോസ്‌മെറ്റിക് സർജൻ ഡോ.ജൂലിയൻ ഡി സിൽവയാണ് ലോക സുന്ദരിയെ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നും ദീപിക പദുക്കോൺ മാത്രമാണ് ആദ്യപത്തിലുള്ളത്.
 
കണ്ണുകൾ,പുരികം,മൂക്ക്,ചുണ്ട്,താടി,താടിയെല്ല് എന്നിവയുടെ ആകൃതി,അളവ് എന്നിവ പരിഗണിച്ചുള്ള പട്ടികയിലാണ് ആദ്യപത്തിൽ ദീപിക ഇടം നേടിയത്. 98.7 ശതമാനമാണ് ജോഡി കോമറിൻ്റെ റേഷ്യോ. സെൻഡായയ്ക്കാണ് രണ്ടാം സ്ഥാനം. ബെല്ല ഹദീദ്, ബിയോൺസ്,ആരിയാനെ ഗ്രാൻഡെ,ടെയ്‌ലർ സ്വിഫ്റ്റ്,കിം കർദാഷ്യൻ എന്നിങ്ങനെയാണ് പട്ടിക.ദീപിക പദുക്കോൺ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്താണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍