ഇത് ആലിയ ഭട്ട് തന്നെയല്ലേ, ഗംഗുഭായ് ലുക്കിൽ ഞെട്ടിച്ച് അപര! വീഡിയോ വൈറൽ

വ്യാഴം, 12 മെയ് 2022 (14:22 IST)
അടുത്തിടെ ബോളിവുഡിനെ ഞെട്ടിച്ച സിനിമയാണ് അലിയാ ഭട്ട് നായികയായി സഞ്ജയ് ലീലാ ബൻസാലിയുടെ സംവിധാനത്തിലൂടെ ഒരുങ്ങിയ ഗംഗുഭായ് കത്തിയാവാഡി. സിനിമയും സിനിമയിലെ ഗാനങ്ങളുമെല്ലാം ജനം ഏറ്റെടുത്തപ്പോൾ ഗംഗുഭായ് ലുക്കിൽ തിളങ്ങി ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു യുവതി. 
 
ഗംഗുഭായ് സ്റ്റൈലിൽ എത്തിയ യുവതി ഒറ്റനോട്ടത്തിൽ ഇത് ആലിയ തന്നെയല്ലേ എന്ന ചോദ്യമാണ് ഉയർത്തുന്നത്. വെള്ള സാരിയും കൂളിങ് ഗ്ലാസും വെച്ച് ആലിയയെ പോലെയാണ് അപര എത്തുന്നത്. സെലസ്റ്റി ബെയ്‌റഗേ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡീയോ ഉള്ളത്. കബ്‌തക് ചുപ് ബൈത്തേ എന്ന ഗാനത്തിന് യുവതി ചുവട് വെയ്‌ക്കുന്ന വീഡിയോ ഇ‌തുവരെ 50 ലക്ഷത്തിലധികം പേരാണ് കണ്ടത്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍