ആലിയ ഇനി വണ്ടർ വുമണിനൊപ്പം! ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് യുകെയിൽ തുടങ്ങുന്നു

വെള്ളി, 6 മെയ് 2022 (18:12 IST)
ഗംഗുബായുടെ വൻ വിജയത്തിന് ശേഷം ബോളിവുഡ് താരം ആലിയ ഭട്ട് ഹോളിവുഡിൽ. അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിൽ വണ്ടർ വുമൺ താരം ഗാല്‍ ഗാഡറ്റ്, ജെയ്മി ഡോര്‍മന്‍ എന്നിവര്‍ക്കൊപ്പമാണ് ആലിയ എത്തുന്നത്. താരത്തിന്റെ കഥാപാത്രത്തിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നെറ്റ്‌ഫ്ലിക്‌സും സ്കൈഡാൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
 
ആലിയയുടെ അവസാനമായി ഇറങ്ങിയ ഗംഗുഭായ് കത്തിയാവാടി 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഗംഗുഭായ് ആയുള്ള ആലിയയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍