അബാമിന്റെ ഏറ്റവും പുതിയ സിനിമയായ രവീന്ദ്ര നീ എവിടെ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജിന്റര്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കടങ്ങളുടെ കാര്യം ഷീലു വ്യക്തമാക്കിയത്. ഇനി അങ്ങോട്ട് സിനിമ ചെയ്യുമോ എന്ന് ഈ സിനിമയോട് കൂടി തീരുമാനിക്കും. ബ്രോ പാപ്പരായി. ഈ നില്ക്കുന്ന ഹോട്ടല്‍ ഇതിന് മുന്‍പ് നമ്മള് ഷൂട്ട് ചെയ്ത ഹോട്ടല്‍ അങ്ങനെ പലതും പണയത്തിലാണ്. ഇത്ര കാലം പൊട്ടിയ ഗുണ്ടുകള്‍ ഇതെല്ലാം വെച്ചിട്ടായിരുന്നു ഓടിയത്. അഭിമുഖത്തിനിടെ ഷീലു എബ്രാഹം പറഞ്ഞു.
ധ്യാന്‍ ശ്രീനിവാസന്, അനൂപ് മേനോന് എന്നിവരായിരുന്നു അഭിമുഖത്തില്‍ ഷീലു എബ്രഹാമിന്റെ ഒപ്പം ഉണ്ടായിരുന്നത്. പൊന്നേച്ചി തള്ള് എന്നായിരുന്നു ധ്യാനിന്റെ മറുപടി. അതേസമയം തനിക്കറിയാവുന്നത് വെച്ച് അബാമിന്റെ 2 പടങ്ങള്‍ ഒഴികെ മറ്റ് സിനിമകള്‍ക്ക് ലാഭമില്ലെന്ന് അനൂപ് മേനോന് പറഞ്ഞു. നീ ഇപ്പോളല്ലെ വരുന്നത്. ഞാന്‍ കമ്പനിയുടെ ആര്‍ട്ടിസ്റ്റാണ്. ഷീ ടാക്സി, കനല്, മരട്, ഇപ്പോള്‍ ഇത് അങ്ങനെ നാല് സിനിമകളായി. അനൂപ് മേനോന് പറഞ്ഞു. താനും 4 സിനിമകള്‍ അബാമിനൊപ്പം ചെയ്തെന്ന് ധ്യാനും അഭിമുഖത്തില്‍ പറഞ്ഞു.