ഡിറ്റക്ടീവ് ഉജ്ജ്വലൻ ഒടിടിയിലേക്ക്, എവിടെ കാണാം?

അഭിറാം മനോഹർ

തിങ്കള്‍, 7 ജൂലൈ 2025 (14:13 IST)
ധ്യാന്‍ ശ്രീനിവാസന്റെ 2.0 വേര്‍ഷന്‍ എന്ന നിലയില്‍ തിയേറ്ററുകളിലെത്തിയ സിനിമയാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ പുറത്തിറങ്ങിയ സിനിമ ഒരു ഇന്വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുങ്ങിയത്. ഇപ്പോഴിതാ നെറ്റ്ഫ്‌ലിക്‌സില്‍ ഒടിടി റിലീസായി എത്തുകയാണ് സിനിമ.
 
 ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളി ഉള്‍പ്പെടുന്ന വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ടാമത്തെ സിനിമായാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തത്. 
മെയ് 23ന് റിലീസ് ചെയ്ത സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ അധികം വൈകാതെ എത്തുമെന്ന വിവരങ്ങളാണ് നിലവില്‍ ലഭിക്കുന്നത്. എന്നാല്‍ കൃത്യമായ ദിവസം എന്തെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.സീ നെറ്റ്വര്‍ക്കാണ് സിനിമയുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിട്ടുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍