മലയാളത്തിലാണ് ഹണി റോസ് സിനിമകൾ അധികം ചെയ്തത്. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അവിടെ തിളങ്ങാൻ നടിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ, നടി ഹണി റോസിനെക്കുറിച്ചുള്ള തമിഴ് നടനും യൂട്യൂബറുമായ ബയിൽവാൻ രംഗനാഥന്റെ വാക്കുകൾ ചർച്ചയാകുന്നു. തമിഴിൽ ഹണി റോസിന് ശോഭിക്കാൻ കഴിഞ്ഞില്ല. കോൾ ഷീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് ഹണി റോസിന്റെ തമിഴിലെ മാർക്കറ്റ് ഇടിഞ്ഞതെന്നാണ് ബയിൽവാൻ പറയുന്നത്.
''അവർക്ക് ധാരാളം ആരാധകരുണ്ട്. കേരളത്തിൽ അവർക്ക് ഒരുപാട് ഫോളോവേഴ്‌സുണ്ട്. അതിനാൽ കരിയറിൽ അവർ ഉയരത്തിൽ നിൽക്കുന്നു. അതേസമയം തന്നെ അപമാനിച്ചതിന് ബോബി ചെമ്മണ്ണൂർ എന്ന ബിസിനസുകാരനെതിരെ കേസ് കൊടുക്കുകയും അകത്താക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം കോടീശ്വരനാണ്. അത്ര ബോൾഡ് ലേഡിയാണ്.'' എന്നാണ് ബയിൽവാൻ പറയുന്നത്.
''എന്നാൽ തമിഴ്‌നാട്ടുകാരെ സംബന്ധിച്ച് നേരെ വിപരീതാണ്. രണ്ട് സിനിമയിൽ അഭിനയിച്ചു. രണ്ട് സിനിമയിലും കൃത്യമായി കോൾ ഷീറ്റ് നൽകിയില്ല. കോൾ ഷീറ്റ് കൊടുത്തിട്ട് വരില്ലെന്ന് പറഞ്ഞു. രണ്ട് മൂന്ന് നിർമാതാക്കൾ കോൾ ഷീറ്റ് കൊടുത്തിട്ട് എന്താണ് വരാത്തതെന്ന് ചോദിച്ചു. ശരിയായ മറുപടി നൽകിയില്ല. ഇവിടെ കോൾ ഷീറ്റിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ തന്നെ അവരെ ഒഴിവാക്കും. കോൾ ഷീറ്റ് വിഷയത്തിന്റെ പേരിൽ റോഡിൽ നിന്ന് വഴക്കുണ്ടാക്കിയിട്ടുണ്ട് ഹണി റോസ്. അതെല്ലാം പത്രത്തിൽ വന്നതാണ്. അതോടെ ഹണി റോസിന് തമിഴ്‌സിനിമയിൽ മാർക്കറ്റ് ഇല്ലാതായി'' എന്നാണ് ബയിൽവാൻ പറയുന്നത്.
അതേസമയം ഹണി റോസിനെ ഉദ്ഘാടനങ്ങളുടേയും മറ്റ് പ്രൊമോഷണൽ പരിപാടികളുടേയും പേരിൽ വിമർശിക്കുന്നത് ശരിയല്ലെന്നും ബയിൽവാൻ പറഞ്ഞു. ''അവിടെ സ്വർണക്കടയുടേയും മറ്റും ഉദ്ഘാടനത്തിലൂടെ ഒരുപാട് പണം സമ്പാദിക്കുന്നുണ്ട്. അതിനെ വിമർശിക്കുന്നവരോട് ചോദിക്കാനുള്ളത് നിങ്ങൾക്കെന്താണ് പ്രശ്‌നം എന്നാണ്. ഓരോരുത്തർക്കും ഓരോ വരുമാന മാർഗം ഉണ്ടാകും. എനിക്ക് യൂട്യൂബാണ്. എന്തിനാണ് യൂട്യൂബ് ചെയ്യുന്നതെന്ന് എന്നോട് ചോദിക്കുമോ? അതുപോലെയാണിതും. ആന്ധ്രയിലും അവരെ സ്‌നേഹത്തോടെ വിളിക്കുന്നു, പരിപാടികളിൽ പങ്കെടുപ്പിക്കുന്നു. അതിലെന്താണ് തെറ്റ്? '' എന്നാണ് അദ്ദേഹം ചോദിക്കുന്നത്.