ജയറാമും കാളിദാസും ഒന്നിച്ചൊരു സിനിമ എപ്പോള്‍ ? ഉത്തരം ഇവിടെയുണ്ട് !

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ഏപ്രില്‍ 2023 (13:09 IST)
ജയറാമും കാളിദാസ് ജയറാമും ഒന്നിച്ചൊരു സിനിമ മലയാളി പ്രേക്ഷകര്‍ സ്വപ്നം കാണുന്നുണ്ട്. അത് എപ്പോള്‍ നടക്കുമെന്ന ചോദ്യം ഇരുവരെയും കാണുമ്പോള്‍ അവര്‍ ചോദിക്കാറുണ്ട്. എന്നാല്‍ വളരെ കാലമായി താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് അച്ഛന്റെയൊപ്പം ഒരു സിനിമ ചെയ്യുക എന്നത് എന്ന് കാളിദാസ് പറയുന്നു.
 
 ''ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ അച്ഛനൊപ്പം അഭിനയിച്ചു, പിന്നെ, പുത്തന്‍ പുതു കാലൈയില്‍, പക്ഷേ അതില്‍ ഞങ്ങളുടെ കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍, ഒരു നല്ല പ്രോജക്റ്റ് ഞങ്ങളുടെ വഴി വരുമെന്ന് ഞാന്‍ ശരിക്കും പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ ശരിയായ തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ്, വെറുതെ ഒരു സിനിമയില്‍ ഒപ്പിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,'-കാളിദാസ് ജയറാം പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍