നാല് ദശാബ്ദത്തിലധികം നീണ്ടു നിന്ന അഭിനയജീവിതം,കാലാതീതമായ ഒരുപിടി നല്ല കഥാപാത്രങ്ങള്‍,കോഴിക്കോട് ശാരദയുടെ ഓര്‍മ്മകളില്‍ വിമെന്‍ ഇന്‍ സിനിമ കലക്ടീവ്

കെ ആര്‍ അനൂപ്

ചൊവ്വ, 9 നവം‌ബര്‍ 2021 (15:12 IST)
മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ആയ വിമെന്‍ ഇന്‍ സിനിമ കലക്ടീവ് (WCC) കോഴിക്കോട് ശാരദയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 
 
'മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരി കോഴിക്കോട് ശാരദക്ക് WCCയുടെ പ്രണാമം. 1979ല്‍ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് ശാരദ സിനിമയിലെത്തിയത്. അനുബന്ധം, സല്ലാപം, കണ്ണെഴുതി പൊട്ടും തൊട്ട്, കുട്ടി സ്രാങ്ക് , എന്ന് നിന്റെ മൊയ്ദീന്‍ തുടങ്ങി എണ്‍പതിലധികം ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. മലയാള സിനിമയിലെന്ന പോലെ സീരിയല്‍ രംഗത്തും സജീവമായ സാന്നിധ്യമായിരുന്നു. നാല് ദശാബ്ദത്തിലധികം നീണ്ടു നിന്ന തന്റെ അഭിനയ ജീവിതത്തില്‍, കാലാതീതമായ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ക്ക് തന്റെ തനതായ അഭിനയ ശൈലിയിലൂടെ അവര്‍ ജീവന്‍ നല്‍കി. ആ അതുല്യ കലാ സപര്യക്ക് WCCയുടെ നിസ്സീമമായ നന്ദി. പ്രണാമം'-വിമെന്‍ ഇന്‍ സിനിമ കലക്ടീവ് കുറിച്ചു.
 
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശാരദ. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍