ആ ചിരി ഇനി ഇല്ല, നടി കോഴിക്കോട് ശാരദ അന്തരിച്ചു

കെ ആര്‍ അനൂപ്

ചൊവ്വ, 9 നവം‌ബര്‍ 2021 (11:02 IST)
നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അവര്‍. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
 
നാടകങ്ങളിലൂടെ സിനിമയില്‍ എത്തിയ താരമായിരുന്നു ശാരദ.1979-ല്‍ അങ്കക്കുറി എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എണ്‍പതുകളില്‍ അഭിനയ ജീവിതം ആരംഭിച്ച നടി പുതുമുഖ താരങ്ങളോടൊപ്പം അഭിനയിച്ചിരുന്നു.സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചു.   
 
കുറച്ചു നേരമേ അവരെ സ്‌ക്രീനില്‍ കാണുകയുള്ളൂവെങ്കിലും രസകരമായ സംസാരം രീതിയിലൂടെ മലയാളികളുടെ മനസ്സില്‍ ഒരു ഇടം നേടാന്‍ ശാരദയ്ക്കായി . കൂടുതല്‍ സിനിമകളിലും ചെറിയ വേഷങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്. സീരിയലുകളിലും സജീവമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍