വിസ്മയിപ്പിക്കാൻ ഓഗസ്ത് അഞ്ചിന് വിസമയം

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2016 (08:25 IST)
മോഹൻലാൽ നായകനാകുന്ന തെലുങ്ക് ചിത്രം മനമാന്തയുടെ മലയാളം പതിപ്പ് വിസമയത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ഡോ മധു വാസുദേവന്റെ വരികൾക്ക് മഹേഷ് ശങ്കറാണ് ഈണം നൽകിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറാണ്.
 
ഓഗസ്ത് അഞ്ചിന് ചിത്രം തീയേറ്റരിൽ എത്തും. മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 
ചന്ദ്രശേഖര്‍ യെലെട്ടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചലനചിത്രയുടെ ബാനറില്‍ സായി കൊറപ്പതിയും രജനി കൊറപതിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗൗതമിയാണ് ചിത്രത്തിലെ നായിക. മഹിത, അഭിറാം എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
Next Article