സിനിമ ചിത്രീകരണത്തിനിടെ വിശാലിന് വീണ്ടും പരിക്ക്, ഷൂട്ട് നിര്‍ത്തിവെച്ചു

കെ ആര്‍ അനൂപ്

തിങ്കള്‍, 4 ജൂലൈ 2022 (12:05 IST)
വിശാലിനെ നായകനാക്കി നവാഗത സംവിധായകന്‍ എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ലത്തി' ഒരുങ്ങുകയാണ്. സിനിമയുടെ അവസാന ഷെഡ്യൂള്‍ ഈയടുത്താണ് ആരംഭിച്ചത്.സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ കൊറിയോഗ്രാഫി ചെയ്യുന്ന സിനിമയുടെ ഫൈറ്റ് സീനിന്റെ ചിത്രീകരണത്തിനിടെ വിശാലിന് പരിക്ക്. രാത്രി ഷൂട്ട് റദ്ദാക്കി, താരം സുഖം പ്രാപിച്ചാല്‍ പുനരാരംഭിക്കുമെന്ന് വിവരം.
 
 സുനൈന ആണ് നായിക, പ്രഭു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പോലീസുകാരനായി അഭിനയിക്കുന്നതിനാല്‍ സിനിമയ്ക്കുവേണ്ടി വിശാല്‍ ശരീരഭാരം കുറച്ചിരുന്നു.ഫെബ്രുവരിയില്‍ സ്റ്റണ്ട് സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെ വിശാലിന് പരിക്ക് പറ്റിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍