സൗന്ദര്യ മത്സരത്തിനിടെ വേദിയിൽ ബോധരഹിതനായി വീണ് വിശാൽ; ഉടൻ ആശുപത്രിയിലെത്തിച്ചു

നിഹാരിക കെ.എസ്

തിങ്കള്‍, 12 മെയ് 2025 (11:43 IST)
തമിഴിൽ നായക നടനായി തിളങ്ങി നിന്ന ആളായിരുന്നു വിശാൽ. കരിയറിൽ മികച്ച ഫേസിലല്ല നടൻ ഇപ്പോഴുള്ളത്. ഒരു കാലത്ത് ഫിറ്റ്നസുകൊണ്ട് അതിശയിപ്പിച്ചിരുന്ന താരം കൂടിയായിരുന്നു നടൻ. വിശാലിന്റെ ഇപ്പോഴത്തെ ശാരീരിക അവസ്ഥ അത്ര സുഖമുള്ളതല്ലെന്ന് സൂചനകൾ. ഇപ്പോഴിതാ പൊതുവേദിയിൽ പ്രസം​ഗിച്ച് മടങ്ങവെ താരം തലചുറ്റി വീണുവെന്ന വാർത്തയാണ് തമിഴകത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 
 
കഴിഞ്ഞ ദിവസം ചിത്തിരൈ ഉത്സവത്തിന്റെ ഭാ​ഗമായി തമിഴ്നാട്ടിലെ കൂത്താണ്ടവർ ക്ഷേത്രത്തിൽ താരം എത്തിയിരുന്നു. എല്ലാ വർഷവും ഇവിടെ ചിത്തിരൈ ഉത്സവം വിശ്വാസികൾ ഗംഭീരമായി തന്നെയാണ് ആഘോഷിക്കുക. വില്ലുപുരം ജില്ലയിലാണ് കൂവാഗം കൂത്താണ്ടവർ ക്ഷേത്രം. പല സ്ഥലങ്ങളിൽ നിന്നുമുള്ള ട്രാൻസ്‌ജെന്ററുകൾ ഈ ഉത്സവത്തിൽ പങ്കെടുക്കും. ഇവർക്ക് സൗന്ദര്യ മത്സരവും നടത്താറുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസ്‌ജെന്ററുകളും ഈ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ എത്താറുണ്ട്.
 
ഇത്തവണ സൗന്ദര്യ മത്സരം കാണാനും വിലയിരുത്താനും എത്തിയ സ്പെഷ്യൽ ​ഗസ്റ്റിൽ ഒരാൾ വിശാൽ ആയിരുന്നു. ഷോയിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് ആശംസകൾ അറിയിച്ച് വേദിയിൽ നിന്ന് തിരിച്ച് ഇറങ്ങിയപ്പോൾ നടൻ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ സമീപത്തുണ്ടായിരുന്നവർ താരത്തെ താങ്ങി എടുത്ത് ആശുപത്രിയിൽ എത്തിച്ചു. ആദ്യമായല്ല അവശനിലയിൽ പൊതുവേദിയിൽ നടനെ പ്രേക്ഷകർ കാണുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍