സായി പല്ലവിയുടെ 'വിരാടപര്‍വ്വം' നെറ്റ്ഫ്‌ലിക്‌സിന് സ്വന്തം,ഒടിടി റിലീസ് തീയതി

കെ ആര്‍ അനൂപ്
വ്യാഴം, 30 ജൂണ്‍ 2022 (11:21 IST)
സായി പല്ലവിയുടെതായി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്കായി മലയാളി പ്രേക്ഷകരും കാത്തിരിക്കാറുണ്ട്. നടിയുടെ വിരാടപര്‍വ്വം ഒടിടി റിലീസ് പ്രഖ്യാപിച്ചു.ജൂണ്‍ 17ന് തിയേറ്ററുകളില്‍ എത്തിയ സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയത്.
റാണ ദഗുബാട്ടിയാണ് നായകന്‍. ജൂലൈ ഒന്ന് മുതല്‍ സ്ട്രീമിങ് ആരംഭിക്കും.
 
പ്രിയാമണിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.തെലങ്കാന പ്രദേശത്തെ നക്‌സലൈറ്റ് മൂവ്‌മെന്റ് പശ്ചാത്തലമാക്കുന്ന ചിത്രം കൂടിയാണിത്. വേണു ഉഡുഗുള സംവിധാനം ചെയ്യുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article