മാലാഖയായിരുന്നു മോനിഷയെന്ന് വിനീത്

നിഹാരിക കെ എസ്

തിങ്കള്‍, 11 നവം‌ബര്‍ 2024 (13:20 IST)
മലയാള സിനിമ ചരിത്രത്തിൽ എക്കാലവും ഓർമിക്കപ്പെടുന്ന പേരുകളിലൊന്നാണ് മോനിഷയെന്ന്. സിനിമയിൽ തിളങ്ങി നിൽക്കവേ മോനിഷയെ മരണം കവർന്നു. 1992 ല്‍ ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് മോനിഷ മരണപ്പെടുന്നത്. മരിക്കുമ്പോള്‍ മോനിഷയുടെ പ്രായം വെറും 21 ആയിരുന്നു. മോനിഷയുടെ കൂടെ ഏറ്റവും കൂടുതൽ തവണ അഭിനയിച്ച നടനാണ് വിനീത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് വരെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.
 
ഇപ്പോഴിതാ മോനിഷയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടനും നര്‍ത്തകനുമായ വിനീത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മോനിഷയെക്കുറിച്ച് സംസാരിച്ചത്. എപ്പോഴും സന്തോഷമായി ഇരിക്കുന്ന പ്രകൃതക്കാരി ആയിരുന്നു മോനിഷ എന്നാണ് വിനീത് പറയുന്നത്. മോനിഷയുടെ പാഷനും ഡാൻസ് തന്നെയായിരുന്നു. തീര്‍ച്ചയായും വലിയ നഷ്ടമാണ്. കലാകാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും. അവര്‍ മാലാഖയെ പോലെയായിരുന്നു. എല്ലായിപ്പോഴും എല്ലാവരോടും നന്നായിട്ടായിരുന്നു പെരുമാറിയിരുന്നത്. 
 
സിനിമ സംഭവിച്ചു പോയതാണ്. ഡാൻസ് ആയിരുന്നു ഇഷ്ടം. കമലദളം ഒക്കെ കഴിഞ്ഞപ്പോഴേക്കും നടിയായും നര്‍ത്തികയായും വളര്‍ന്നിരുന്നു. ആ സമയത്താണ് ദുരന്തമുണ്ടാകുന്നത്. വലിയ നഷ്ടമാണ്. ഇപ്പോഴുണ്ടായിരുന്നുവെങ്കില്‍ ശോഭനയെ പോലെ വളരെ വലിയൊരു നര്‍ത്തകിയായേനെ. അപകടനം നടക്കുന്ന സമയത്ത് തന്നെ അവര്‍ ഒരു പരിപാടിയ്ക്കായി ഗുരുവായൂര്‍ വരാനിരിക്കെയാണ്. അതിന്റെ ഗ്യാപ്പില്‍ ബാംഗ്ലൂര്‍ പോയി അച്ഛനെ കാണാന്‍ വേണ്ടി തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു അപകടമെന്നും വിനീത് ഓര്‍ക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍