ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് മലയാള സിനിമയെ ഒന്നടങ്കം ബാധിച്ചു. അസോസിയേഷൻ പിരിച്ചുവിട്ടു. ലൈംഗികാരോപണം നേരിടുന്നവരും പവർ ഗ്രൂപ്പിനെ നിയന്ത്രിക്കുന്നവരും ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പിന്നാലെ പരക്കം പാഞ്ഞു. മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പ് ആരെന്ന ചർച്ചകൾ നടന്നു. മോഹന്‍ലാലും മമ്മൂട്ടിയുമാണെന്ന് പരക്കെ ഒരു ശ്രുതി പരന്നു. എന്നാൽ, ഇവർ രണ്ടുപേരുമല്ല പവർ ഗ്രൂപ്പെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ് വെളിപ്പെടുത്തുന്നു.
'ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തിറങ്ങിയതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും നേതാക്കള്‍ക്കിടയിലും ഏറ്റവും വലിയ ചര്‍ച്ചയായത് പവര്‍ ഗ്രൂപ്പ് ആയിരുന്നു. ഈ പവര്‍ഗ്രൂപ്പില്‍ ഞാന്‍ ഉണ്ടോ, ഞാന്‍ ഇല്ലേ എന്നതായിരുന്നു അവര്‍ക്കിടയിലെ ഏറ്റവും വലിയ ചോദ്യം. പവര്‍ ഗ്രൂപ്പ് എന്ന വാക്കിനെ അവര്‍ എല്ലാവരും ഭയപ്പെടുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവരെല്ലാം ആ പവര്‍ ഗ്രൂപ്പില്‍ ഉണ്ട് എന്നതാണ് അവരെയെല്ലാം ഭയപ്പെടുന്നതിന്റെ ഏറ്റവും വലിയ കാരണം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഒരു കമ്മിറ്റിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ എന്തിനാണ് അങ്ങനെ ഒരു പവര്‍ ഗ്രൂപ്പിനെ ഭയപ്പെടുന്നതെന്നും ഇവിടെ അങ്ങനെ ഒരു പവര്‍ ഗ്രൂപ്പ് ഇല്ലെന്നും പറഞ്ഞു. ഇങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലേ എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ അത് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്, ഇവിടെ മോഹന്‍ലാലും മമ്മൂട്ടിയുമാണ് പവര്‍ ഗ്രൂപ്പ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവിടെ ഇരുന്ന എല്ലാവര്‍ക്കും വ്യക്തമാണ്, ലാലേട്ടനും മമ്മൂക്കയുമല്ല പവര്‍ ഗ്രൂപ്പ് എന്ന്. അവരുടെ മേല്‍ കുറ്റമാരോപിക്കുമ്പോഴും പുറത്തേക്ക് മുഖം കൊണ്ടുവരാതെ ഒളിഞ്ഞു നില്‍ക്കുന്ന ചിലരാണ് പവര്‍ഗ്രൂപ്പിനെ നിയന്ത്രിക്കുന്നത് സാന്ദ്ര തോമസ് ആരോപിച്ചു.