ഗ്രേറ്റ്ഫാദര്‍ തമിഴ് റീമേക്കില്‍ വിക്രം? തെലുങ്കില്‍ വെങ്കിടേഷ് തന്നെ!
തിങ്കള്‍, 5 മാര്‍ച്ച് 2018 (15:46 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രം ദി ഗ്രേറ്റ്ഫാദര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷാണ് നായകന്‍. 2018 ആദ്യം ചിത്രീകരണം ആരംഭിക്കത്തക്ക രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഗ്രേറ്റ്ഫാദര്‍ കണ്ട് ത്രില്ലടിച്ച വെങ്കിടേഷ് തന്നെയാണ് റീമേക്കിനുള്ള നീക്കങ്ങള്‍ നടത്തുനത്. ത്രിവിക്രം ശ്രീനിവാസോ വി വി വിനായകോ സുകുമാറോ ബോയപ്പട്ടി സീനുവോ ചിത്രം സംവിധാനം ചെയ്യാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
റീമേക്ക് ചിത്രങ്ങള്‍ ധാരാളമായി ചെയ്യുന്ന താരമാണ് വെങ്കിടേഷ്. മലയാളത്തിന്‍റെ ദൃശ്യം തെലുങ്കില്‍ അതേപേരില്‍ റീമേക്ക് ചെയ്ത വെങ്കിടേഷ് കഴിഞ്ഞ വര്‍ഷം തമിഴകത്തിന്‍റെ ഇരുതി സുട്രു റീമേക്ക് ചെയ്ത് ഹിറ്റുണ്ടാക്കി. ‘ഗുരു’ എന്നായിരുന്നു ആ ചിത്രത്തിന്‍റെ പേര്.
ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ്ഫാദര്‍ മലയാളത്തിലെ മികച്ച സ്റ്റൈലിഷ് ത്രില്ലറാണ്. മമ്മൂട്ടിക്ക് പുറമേ ആര്യ, സ്നേഹ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അതേസമയം, ചിത്രത്തിന്‍റെ തമിഴ് റീമേക്ക് സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിക്രമിനെ നായകനാക്കി ഈ സിനിമ റീമേക്ക് ചെയ്യാനുള്ള ആലോചനകള്‍ നടക്കുന്നതായി സൂചനയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.