അച്ഛനായിട്ട് ഒരു വര്‍ഷം ! മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി വിജിലേഷ്

കെ ആര്‍ അനൂപ്

ചൊവ്വ, 3 ജനുവരി 2023 (09:05 IST)
നിരവധി സിനിമകളാണ് നടന്‍ വിജിലേഷിന്റേതായി ഇനി പുറത്തു വരാനുള്ളത്.മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എന്ന ചിത്രത്തില്‍ നടനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ഇപ്പോഴിതാ മകന്റെ ആദ്യ പിറന്നാള്‍ ആഘോഷിക്കുകയാണ് വിജിലേഷ്.
 
ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് വിജിലേഷ് അച്ഛനായത്.കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് ഭാര്യ. 
ഗപ്പി,കലി അലമാര, വിമാനം, തീവണ്ടി, എന്നീ സിനിമകളില്‍ താരം അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ വരത്തനിലെ ജിതിന്‍ എന്ന കഥാപാത്രം നടന്റെ കരിയറിലെ മികച്ചതാണ് . കപ്പേളയിലും നടന്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തിയിരുന്നു.
 
'പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന ശ്രീനാഥ് ഭാസി ചിത്രത്തിലാണ് നടനെ ഒടുവിലായി കണ്ടത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍