വിജയ്‌യുടെ വില്ലനാകാൻ മമ്മൂട്ടിയെ കിട്ടില്ല ! സുരേഷ് ഗോപിയോട് പറഞ്ഞിരുന്നുവത്രെ!

ഞായര്‍, 17 ഏപ്രില്‍ 2016 (14:19 IST)
ഇളയദളപതി വിജയ്‌യുടേയും മോഹൻലാലിന്റേയും ജില്ല ഇറങ്ങിയതിനുശേഷം മമ്മൂട്ടി ആരാധകരുടെ മന‌സ്സി‌ലും ലഡുപൊട്ടിയിരുന്നു. ഇനി എന്നാണ് അവർ തമ്മിൽ ഒന്നിക്കുന്നതെന്നോർത്ത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയും വിജയ്‌യും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു എന്ന് വാർത്ത വന്നിരുന്നു. എന്നാൽ പിന്നീട് മമ്മൂട്ടി സമയമില്ല എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു.
 
ശരിക്കും കാരണം സമയക്കുറവല്ലത്രേ ! മലയാള നടൻമാർ തമിഴ്നാട്ടിൽ പോയി തല്ലുവാങ്ങിക്കുന്നതിനോട് മമ്മൂട്ടിക്ക് താൽപര്യമില്ലെന്നും ഇത്തരത്തിൽ ഒരു ഓഫർ സുരേഷ് ഗോപിക്ക് വന്നപ്പോൾ മമ്മൂട്ടി ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നുവത്രേ ! അത് പ്രകാരം സംഘട്ടന രംഗങ്ങ‌ളിൽ നിന്നെല്ലാം പ്രധാന വില്ലനായ സുരേഷ് ഗോപിയെ മാറ്റിയിരുന്നു.
 
വില്ലൻ ടെച്ചുള്ള വേഷം പരാജയമാകുമെന്ന തോന്നലിലാണ് മമ്മൂട്ടി ഈ ഓഫർ വേണ്ടെന്ന് വെച്ചതെന്നാണ് പുതിയ വാർത്തകൾ. എന്തായാലും മമ്മൂട്ടി പിന്മാറിയ സാഹചര്യത്തില്‍ വിജയ്ക്ക് മറ്റൊരു വില്ലനെ കണ്ടെത്തിയിട്ടുണ്ട്. ലിംഗ, താണ്ഡവം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജഗപതി ബാബു!. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക