ഹാരിസ് ജയരാജിനെ പുറത്താക്കി; വിജയ് ചിത്രത്തില്‍ നിന്ന് പുതിയ അപ്‌ഡേറ്റ് !

ഗേളി ഇമ്മാനുവല്‍

ചൊവ്വ, 31 മാര്‍ച്ച് 2020 (13:28 IST)
ദളപതി വിജയ് നായകനാകുന്ന അടുത്ത ചിത്രം എ ആര്‍ മുരുഗദാസ് സംവിധാനം ചെയ്യുമെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘തുപ്പാക്കി’ എന്ന മെഗാഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
എന്നാല്‍ പുതിയ വാര്‍ത്ത, തുപ്പാക്കിയുടെ സംഗീത സംവിധായകനായ ഹാരിസ് ജയരാജ് ഈ പ്രൊജക്‍ടില്‍ ഉണ്ടാവില്ല. പകരം, പുതിയ സെന്‍‌സേഷനായ എസ് തമന്‍ ആയിരിക്കും മുരുഗദാസ് - വിജയ് സിനിമയ്‌ക്ക് സംഗീതം ഒരുക്കുക. തെലുങ്ക് ബ്ലോക്‍ബസ്റ്ററായ അല വൈകുണ്ഠപുരം‌ലോയ്‌ക്ക് വേണ്ടി തമന്‍ തയ്യാറാക്കിയ ഗാനങ്ങളെല്ലാം തകര്‍പ്പന്‍ ഹിറ്റുകളായി മാറിയിരുന്നു. 
 
തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം എ ആര്‍ മുരുഗദാസും വിജയും ചേരുന്ന പ്രൊജക്‍ട് ആണ് ഇത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍