'ഇതാണ് എന്റെ അച്ഛന്‍'..., വിശേഷങ്ങളുമായി നടന്‍ വിജിലേഷ്

കെ ആര്‍ അനൂപ്

ചൊവ്വ, 5 ജൂലൈ 2022 (09:06 IST)
മലയാളസിനിമയില്‍ പതിയെ തന്റെതായ ഇടം കണ്ടെത്തിയ നടനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് വിജിലേഷ് കാരയാട്. ചെറിയ വേഷത്തില്‍ ആണെങ്കിലും ഇന്ന് പുറത്തിറങ്ങുന്ന ഒട്ടുമിക്ക മലയാള സിനിമകളിലും നടന്റെ സാന്നിധ്യം ഉണ്ടാകും.'പടച്ചോനേ ഇങ്ങള് കാത്തോളീ..' എന്ന ശ്രീനാഥ് ഭാസി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍.

"അച്ഛന്റെ കടയിൽ അച്ഛനൊപ്പം"-വിജിലേഷ്
 
 ഇക്കഴിഞ്ഞ ജനുവരി നാലിനാണ് താന്‍ അച്ഛനായ വിവരം വിജിലേഷ് പങ്കുവെച്ചത്.കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് ഭാര്യ. മകന്‍ ഏദന്‍
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vijileshkarayad Vt (@vijileshvt)

സണ്ണി വെയ്ന്‍-അലന്‍സിയര്‍ ടീമിന്റെ പുതിയ ചിത്രമായ 'അപ്പന്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഇതിലും വിജിലേഷ് അഭിനയിച്ചിട്ടുണ്ട്.ഉപചാരപൂര്‍വം ഗുണ്ട ജയന്‍ ആയിരുന്നു നടന്റെ ഒടുവില്‍ റിലീസായ ചിത്രങ്ങളില്‍ ഒന്ന്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍