ഇന്ദിര ഗാന്ധിയാവാൻ വിദ്യ ബാലൻ !

ചൊവ്വ, 20 ഓഗസ്റ്റ് 2019 (13:22 IST)
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി വേഷമിടാൻ തയ്യാറെടുക്കുകയാണ് വിദ്യ ബാലൻ. എന്നാൽ സിനിമയിലല്ല. വെബ്സീരീസിലൂടെയാണ് ഇന്ദിര ഗാന്ധിയായി വിദ്യാ ബാലൻ എത്തുന്നത്. വിദ്യ ബാലൻ ആദ്യമായാണ് ഒരു വെബ്സീരീസിൽ വേഷമിടുന്നത് എന്ന പ്രത്യേകതയും ഉണ്ട്
 
സാഗരിക ഘോസെ എഴുതിയ ഇന്ദിര ഇന്ത്യാസ് മോസ് പവർവുൾ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ്‌ ഈരീസ് ഒരുങ്ങുന്നത്. ഈ പുസ്തകം സിനിമയാക്കാനുള്ള അവകാശം നേരത്തെ തന്നെ വിദ്യ ബലൻ സ്വന്തമാക്കിയിരുന്നു. റിതേഷ് ബത്രയാണ് വെബ്‌ സീരീസ് സംവിധാനം ചെയ്യുന്നത്.

'ആദ്യമായി ഒരു വെ‌ബ് സീരീസിൽ അഭിനയിക്കാൻ പോവുകയാണ്. വലിയ തയ്യാറെടുപ്പ് ആവശ്യമുള്ള പ്രൊജക്ടാണ്. എന്നാൽ സിരീസിനായി ഇനിയും അധിക കാലം കാത്തിരിക്കേണ്ടതില്ല എന്ന് കരുതുന്നു' വെബ്‌ സീരീസിനെ കുറിച്ച് ബാലൻ പറഞ്ഞു. വെ‌ബ് സീരീസിന്റെ പേരോ മറ്റു വിവരങ്ങളൊ പുറത്തുവിട്ടിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍