താരറാണി വിദ്യാബാലന് ഡെങ്കിപ്പനി. ഇതുമായി ബന്ധപ്പെട്ട് നടന്‍ ഷാഹിദ് കപൂര്‍ 10000 രൂപ പിഴയടയ്ക്കേണ്ടിവരുമെന്ന് സൂചന. മുംബൈയില്‍ വിദ്യാബാലന്റെ അയല്‍വാസിയാണ് ഷാഹിദ് കപൂര്‍. ഷാഹിദിന്റെ വീട്ടിലെ ഉപയോഗ്യശൂന്യമായ നീന്തല്‍ക്കുളത്തില്‍ നിന്ന് വലിയ തോതില്‍ കൊതുക് പ്രജനനം നടത്തുന്നു എന്ന് ആരോഗ്യവിദഗ്‌ധര്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഷാഹിദ് കപൂറിന് മുന്‍സിപ്പല്‍ കോര്‍ പ്പറേഷന്‍ നോട്ടീസയച്ചു.