അഭിനയ പ്രാധാന്യമുളള റോളുകൾ തിരഞ്ഞെടുക്കാൻ നടി വിദ്യ ബാലന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. 20 വർഷത്തിലധികമായി വിദ്യ ബാലൻ സിനിമയിൽ വന്നിട്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ വിദ്യ തന്റെ കരിയറിൽ നേടി. സിനിമയുടെ തുടക്കകാലത്ത് നടന്ന ഒരു സംഭവം ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് വിദ്യ ബാലൻ.
നിനക്കൊരു പങ്കാളിയില്ലേ? എന്ന് ഞാൻ മനസിൽ പറഞ്ഞു. ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാൻ വരുന്നതിന് മുമ്പ് അദ്ദേഹത്തിന് പല്ലു തേക്കാൻ തോന്നിയില്ലേ എന്ന് ആലോചിച്ചു. പക്ഷെ ഞാൻ മിന്റ് ഓഫർ ചെയ്തില്ല. അന്ന് ഞാൻ വളരെ പുതിയ ആളായിരുന്നു, വല്ലാത്ത പേടിയുമുണ്ടായിരുന്നു”, വിദ്യ ബാലൻ അഭിമുഖത്തിൽ ഓർത്തെടുത്തു.