'വ്യായാമം ചെയ്യാറില്ല, തനിക്കുണ്ടായിരുന്നത് ഫാറ്റും അല്ല': ശരീരഭാരം കുറച്ചതിനെ കുറിച്ച് വിദ്യാബാലന്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 14 ജനുവരി 2025 (15:10 IST)
ശരീരഭാരം കുറഞ്ഞത് എങ്ങനെയെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം വിദ്യാബാലന്‍. ഈയിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ ശരീരം കണ്ട് പലരും ഞെട്ടിയിരിക്കുകയാണ്. മുന്‍കാലത്ത് വണ്ണം കുറയ്ക്കുന്നതിന് വേണ്ടി താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതികഠിനമായി വ്യായാമം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ചില സമയത്ത് ശരീരഭാരം കുറയുകയും ശേഷം വീണ്ടും പഴയതുപോലെ ആവുകയുമാണ് ചെയ്യാറുള്ളതെന്നും താരം പറഞ്ഞു. 
 
എന്നാല്‍ ന്യൂട്രീഷന്‍ ഗ്രൂപ്പായ അമുറ ഹെല്‍ത്തിനെ പരിചയപ്പെട്ടപ്പോള്‍ ഇതില്‍ നിന്നെല്ലാം മാറ്റമുണ്ടായെന്നും അവര്‍ പറയുന്നു. തനിക്കുള്ളത് ഫാറ്റ് അല്ലെന്നും നീര്‍വീക്കം ആണെന്നുമാണ് അമുറ പറഞ്ഞത്. ഇതനുസരിച്ച് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. എല്ലാ പച്ചക്കറികളും നമ്മുടെ ശരീരത്തിന് നല്ലതെന്നാണ് നമ്മള്‍ വിചാരിക്കുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നമുക്ക് ദോഷമാണ് ചെയ്യുന്നത്. ആദ്യം ചെയ്യേണ്ടത് അവ ഏതൊക്കെയെന്ന് തിരിച്ചറിയുകയാണ്. 
 
ശേഷം അവയെ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം. ഞാന്‍ വെജിറ്റേറിയന്‍ ആണ്. ചീര എനിക്ക് യോജിച്ചതല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. കൂടാതെ താന്‍ ഇപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യാറില്ലെന്നും വിദ്യാബാലന്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍