ജന്മദിനം ആഘോഷിക്കാന്‍ താല്‍പര്യമില്ലാത്ത മാമുക്കോയ; ബഷീറിന്റെ ഓര്‍മദിനവും മാമുക്കോയയുടെ 75-ാം ജന്മദിനവും

തിങ്കള്‍, 5 ജൂലൈ 2021 (08:15 IST)
കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മദിനമാണിന്ന്. ബഷീര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 27 വര്‍ഷമായി. 1994 ജൂലൈ അഞ്ചിനാണ് തന്റെ 86-ാം വയസ്സില്‍ ബഷീര്‍ വിടവാങ്ങിയത്. ബഷീറിന്റെ ആരാധകനും സുഹൃത്തുമൊക്കെയാണ് നടന്‍ മാമുക്കോയ. ബഷീറിനെ കുറിച്ച് നിരവധി ഓര്‍മകള്‍ മാമുക്കോയ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. അത്രത്തോളം ആത്മബന്ധമുണ്ട് ഇരുവരും തമ്മില്‍. 
 
മാമുക്കോയയുടെ 75-ാം ജന്മദിനമാണ് ഇന്ന്. മാമുക്കോയയുടെ ജന്മദിനവും ബഷീറിന്റെ ഓര്‍മദിനവും ഒരേ ദിവസം വന്നത് അവര്‍ തമ്മിലുള്ള സൗഹൃദംകൊണ്ട് കൂടിയാകാം. ബഷീറിന്റെ മരണശേഷം തന്റെ ജന്മദിനം ആഘോഷിക്കുന്നതില്‍ മാമുക്കോയ അത്ര തല്‍പരനല്ല. കാരണം, ജൂലൈ അഞ്ച് തന്റെ ജന്മദിനമായല്ല മറിച്ച് ബഷീറിന്റെ ഓര്‍മദിനമായി ഓര്‍ക്കാനാണ് താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് മാമുക്കോയി പറഞ്ഞിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക