ഗ്ലാമറസ് വേഷങ്ങളിടുന്നതിനാൽ മുസ്ലീങ്ങൾ വീട് നൽകുന്നില്ല, മുസ്ലീമായതിനാൽ ഹിന്ദുക്കളും : ഉർഫി ജാവേദ്

Webdunia
ഞായര്‍, 29 ജനുവരി 2023 (14:04 IST)
ഫാഷൻ ലോകത്ത് പുത്തൻ പരീക്ഷണങ്ങൾ കൊണ്ട് വിവാദങ്ങൾ സൃഷ്ടിച്ച താരമാണ് ഉർഫി ജാവേദ്. വസ്ത്രധാരണത്തിൻ്റെ പേരിൽ നിരവധി വിമർശനങ്ങളാണ് താരം നേരിട്ടത്. താരത്തിൻ്റെ പുത്തൻ ഫാഷൻ പരീക്ഷണങ്ങളെ ഒരുവിഭാഗം പിന്തുണയ്ക്കുമ്പോഴും സമൂഹത്തിലെ വലിയ വിഭാഗം ഉർഫിയെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
 
ഇപ്പോഴിതാ മുംബൈയിൽ തനിക്ക് താമസിക്കാൻ ഫ്ളാറ്റോ അപ്പാർട്ട്മെൻ്റോ കിട്ടുന്നില്ലെന്ന് തുറന്ന് പറയുകയാണ് ഉർഫി. തൻ്റെ വസ്ത്രധാരണവും മതവുമാണ് ഇതിന് കാരണമെന്നും ഉർഫി പറയുന്നു. എൻ്റെ വസ്ത്രധാരണരീതി കൊണ്ട് ചില മുസ്ലീം വീട്ടുടമകൾ എനിക്ക് വീട് വാടകയ്ക്ക് നൽകുന്നില്ല. മുസ്ലീമായതിനാൽ ഹിന്ദു വീട്ടുടമകളും എന്നെ വാടകകാരിയാക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് നേരെയുള്ള ഭീഷണികൾ കാരണവും ചിലർക്ക് വാടകയ്ക്ക് വീട് നൽകാൻ ബുദ്ധിമുട്ടുണ്ട്. ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിൽ ഉർഫി പറഞ്ഞു.
 
ഉർഫിയുടെ പോസ്റ്റിന് മറുപടിയായി പലരും സമാനമായ അവസ്ഥ പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം ഉർഫി തന്നെയാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ചിലർ കുറ്റപ്പെടുത്തുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article