തോൽക്കാതിരിക്കാൻ ജീവിതത്തോട് പൊരുതുന്ന നാട്ടിൻപുറത്തുകാരനായ പ്രകാശൻ! ഉണ്ണിമുകുന്ദന്റെ ഒരു മുറൈ വന്ത് പാർത്തായ ട്രെയിലറിറങ്ങി

Webdunia
തിങ്കള്‍, 16 മെയ് 2016 (14:31 IST)
ഉണ്ണിമുകുന്ദനെ നായകനാക്കി നവാഗതനായ സാജൻ മാത്യു സംവിധാനം ചെയ്യുന്ന 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കോക്കേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സിയാദ് കോക്കര്‍ ആണ് ചിത്രം നിർമിക്കുന്നത്. സനുഷയും പ്രയാഗയുമാണ് ചിത്രത്തിലെ നായികമാർ.
 
നാട്ടിന്‍പുറത്തുകാരനായ പ്രകാശന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി ചിത്രത്തിലെത്തുന്നത്. അജു വര്‍ഗീസ്, സുധീര്‍ കരമന, സൗബിന്‍ ഷാഹിര്‍, സാദിഖ്, ബിജുക്കുട്ടന്‍, സുധി കോപ്പ , ബിന്ദു പണിക്കര്‍, കൊച്ചു പ്രേമൻ, ടിനിടോം തുറ്റങ്ങിയ വലിയൊരു താര നിരതന്നെ ഈ ചിത്രത്തിലുണ്ട്.
 
അഭിലാഷ് ശ്രീധരന്‍ തിരക്കഥയ്ല് ഒരുങ്ങുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ധനേഷ് രവീന്ദ്രനാഥാണ്. വിനു തോമസാണ് സംഗീതം നൽകിയിരിക്കുന്നത്.

 
Next Article