എല്ലാ സമൂഹമാധ്യമങ്ങളിൽ നിന്നും ഒരു ഇടവേളയെടുക്കുന്നു- ഉണ്ണി മുകുന്ദൻ

Webdunia
ശനി, 6 ജൂണ്‍ 2020 (12:25 IST)
എല്ലാ സമൂഹമാധ്യമങ്ങളിൽ നിന്നും തത്‌കാലത്തേക്ക് വിട്ടുനിൽക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഇനി തിയേറ്ററുകളിൽ കാണാം എന്ന് അവസാനിപ്പിച്ചാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.
 
പഴയൊരു കത്തിന്റെ മാതൃകയിൽ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പിലാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനം നടൻ അറിയിച്ചത്. മേപ്പടിയാൻ എന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതിനാലാണ് ഇത്. ടീം ഉണ്ണി മുകുന്ദനായിരിക്കും ഇനി എന്റെ പേജുകളും കൈകാര്യം ചെയ്യുന്നത്. സിനിമകളുടെ വിവരങ്ങളെല്ലാം നിങ്ങളെ അവർ അറിയിക്കും. ഇനി തിയ്യറ്ററിൽ കാണാം’, എന്നാണ് ഉണ്ണിയുടെ കുറിപ്പ്.
 
നവാഗതനായ വിഷ്‌ണു മോഹനാണ് മേപ്പടിയാൻ എന്ന ചിത്രത്തിന്റെ സംവിധാനം.ശ്രീനിവാസൻ, ലെന, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, അലൻസിയർ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article