മോഹൻലാലല്ല, ടിനു പാപ്പച്ചൻ്റെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, കൂടെ ആൻ്റണി വർഗീസും

വ്യാഴം, 7 ജൂലൈ 2022 (19:42 IST)
അജഗജാന്തരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. ആൻ്റണി വർഗീസും അർജുൻ അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
 
ത്രില്ലർ ഗണത്തിലൊരുങ്ങുന്ന ചിത്രത്തിൻ്റെ തിരക്കഥ ജോയ് മാത്യുവാണ്. ഈശോയ്ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. രാജേഷ് ശർമ്മ, തിങ്കളാഴ്ച നിശ്ചയം ഫെയിം കെ യു മനോജ്, അനുരൂപ് തുടങ്ങിയവരും ചിത്രത്തിൻ്റെ താരനിരയിൽ ഉൾപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍