പട്ടണം റഷീദ് മലയാളത്തിന് അഭിമാനം:ടിനി ടോം

കെ ആര്‍ അനൂപ്

വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (17:00 IST)
കങ്കണയുടെ തലൈവി നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയതോടെ കൂടുതല്‍പേര്‍ ചിത്രം കണ്ടു എന്നു തോന്നുന്നു. നടന്‍ ടിനി ടോം സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.അരവിന്ദ് സ്വാമിയെ എം ജി ആറാക്കി മാറ്റിയ പട്ടണം റഷീദ് മലയാളത്തിന് അഭിമാനം ആണെന്ന് നടന്‍ പറയുന്നു.
 
'സൃഷ്ടിക്കാന്‍ ദൈവത്തിേന കഴിയൂ ദൈവത്തിനെ സൃഷ്ടിക്കാന്‍ പട്ടണം റഷീദിന് കഴിയും . അരവിന്ദ് സ്വാമി യിലൂടെ തമിഴകത്തിന് ദൈവമായ എം ജി ആറിനെ സൃഷ്ടിച്ച് പട്ടണം റഷീദ് മലയാളത്തിന് അഭിമാനം'-ടിനിടോം കുറിച്ചു.
 
ഒന്നു മുതല്‍ പൂജ്യം വരെ ചിത്രത്തില്‍ തുടങ്ങി എത്രയെത്രയോ സിനിമകള്‍ക്ക് മേക്കപ്പ്മാനായി പ്രവര്‍ത്തിച്ചയാളാണ് പട്ടണം റഷീദ്.പൊന്തന്‍മാട, ഗുരു, ഉടയോന്‍, അനന്തഭദ്രം, കുട്ടിസ്രാങ്ക്, പരദേശി, യുഗപുരുഷന്‍ തുടങ്ങി ഈ ലിസ്റ്റ് നീണ്ടുപോകുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍