ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലില്ല,സൈബർ ആക്രമണത്തിനെതിരെ ടിനിടോം

Webdunia
ബുധന്‍, 1 ജൂലൈ 2020 (12:37 IST)
നടി ഷംനാ കാസിമിന്റെ കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി നടൻ ടിനി ടോം. വ്യാജപ്രചാരനങ്ങൾക്കെതിരെ പരാതി നൽകുന്ന കാര്യം ആലോചിച്ചുവരികയാണെന്നും ടിനി ടോം ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു.
 
ഷംനയോ മറ്റുള്ളവരോ പറയാത്ത കാര്യങ്ങൾ എന്തിനാണ് നിന്ന് ഊഹിച്ചെടുത്ത് പറയുന്നത്, എന്നെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ സൃഷ്ടിക്കുന്നത് ടിനി ടോം ചോദിച്ചു.ഇല്ലാത്ത വാർത്തകൾ കേട്ട് അമ്മ വല്ലാതെ വിഷമിക്കുന്നുവെന്നും വാർത്തകളുടെ സത്യാവസ്ഥ ഡിജിപിയേയോ അന്വേഷണ ഉദ്യോഗസ്ഥരെയോ ഷംനയെയോ വിളിച്ചുചോദിക്കാമെന്നും വെറുതെ അന്തരീക്ഷത്തിൽ നിന്നും വാർത്തകൾ സൃഷ്ടിച്ചുവിടരുതെന്നും ടിനി ടോം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article