വിജയ് കുതിപ്പ് തുടരുന്നു, പിന്നാലെ അജിത്തും,'വാരിസ്', 'തുനിവ്'കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വെള്ളി, 27 ജനുവരി 2023 (13:11 IST)
വിജയും അജിത്തും ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയ് ചിത്രം 'വാരിസ്' മുന്നേറുകയാണ്.
 
'വാരിസ്', 'തുനിവ്' എന്നീ ചിത്രങ്ങള്‍ യഥാക്രമം ലോകമെമ്പാടുമായി ഏകദേശം 280 കോടിയും 210 കോടിയും നേടിയതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്ന് യഥാക്രമം 124 കോടി രൂപയും 107 കോടി രൂപയും നേടി.
 
രണ്ട് ചിത്രങ്ങളും മൂന്നാം വാരാന്ത്യത്തിലും മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. 'വാരിസ്' ലോകമെമ്പാടുളള തിയേറ്ററുകളില്‍ നിന്ന് 300 കോടി കടക്കും എന്നാണ് കണക്കുകൂട്ടല്‍. അജിത്തിന്റെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി 'തുനിവ്' മാറുകയാണ്, എന്നാല്‍ തമിഴകത്ത് നടന്റെ 'വിശ്വാസം' കളക്ഷന്‍ തകര്‍ക്കുമോയെന്നത് കണ്ടറിയണം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍