'കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ എന്നോട് ചോദിച്ചു സിനിമ എങ്ങനെ മാറണമെന്നാണ് ആഗ്രഹിക്കുന്നത്? ഞാന്‍ പറഞ്ഞു സിനിമയുടെ കണ്ടന്റിന്റെ പേരില്‍ പ്രേക്ഷര്‍ ഏറ്റുടുക്കുന്ന, കണ്ടന്റിന്റെ പേരില്‍ സിനിമ വില്‍ക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് സിനിമ മാറണം എന്നാണ് ആഗ്രഹിക്കുന്നത്.
ഹെന്ന ഹെഗ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. ഉണ്ണിരാജ് ചെറുവത്തൂര്‍, രാജേഷ് മാധവന്‍, സാജിന്‍ ചെറുകയില്‍, മനോജ് കെ യു, രഞ്ജി കാങ്കോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.