മഹാരാഷ്ട്രയിൽ തിയേറ്ററുകൾ തുറക്കുന്നു, അക്ഷയ്‌കുമാർ ചിത്രം സൂര്യവൻശിയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടു

Webdunia
ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (08:12 IST)
കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് മഹാരാഷ്ട്രയിൽ തിയേറ്ററുകൾ തുറക്കാൻ തീരുമാനമായതിനെ തുടർന്ന് സൂപ്പർ താരം അക്ഷയ് കുമാർ നായകനായെത്തുന്ന രോഹിത്ത് ഷെട്ടി ചിത്രം സൂര്യവൻശിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഒക്‌ടോബർ 22 മുതലാണ് മഹാരാഷ്ട്രയിൽ തിയേറ്ററുകൾ തുറക്കുന്നത്. ഇതിന് പിന്നാലെയായിരുന്നു റിലീസ് ഡേറ്റ് പ്രഖ്യാപനം.
 
തിയറ്റര്‍ ഉടമകളും വിതരണക്കാരുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ചര്‍ച്ചയില്‍ രോഹിത്ത് ഷെട്ടിയും പങ്കെടുത്തിരുന്നു.ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീകരവിരുദ്ധ സേനാ തലവന്‍ വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രമായാണ് അക്ഷയ് കുമാര്‍ സ്ക്രീനിലെത്തുക. രോഹിത്ത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളായി രൺവീർ സിംഗും അജയ് ദേവ്ഗണും സിനിമയിലെത്തുന്നുവെന്നതും പ്രത്യേകതയാണ്.
 
 'സിംബ'യിലെ 'സംഗ്രാം സിംബ ബലിറാവു' ആയി രണ്‍വീര്‍ എത്തുമ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും എത്തുന്നു.  കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണിത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article