ഓണസദ്യയുണ്ണാന്‍ ലാലും മമ്മൂട്ടിയും മുതല്‍ കുഞ്ചാക്കോ വരെ

Webdunia
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (19:31 IST)
മലയാളികള്‍ക്കൊപ്പം ഓണസദ്യയുണ്ണാന്‍ താരനിരയാണ്. തീയേറ്ററുകളില്‍ സദ്യ ഒരുക്കാനാണ് താരരാജാക്കന്മാരുടെ നീക്കം. ഓണത്തിന് ഹരം പകരാന്‍ ആദ്യമെത്തിയത് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. പെരുച്ചാഴിയെന്ന എക്കാലത്തെയും ചെലവേറിയ ചിത്രവുമായാണ് മോഹന്‍ലാലെത്തിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വമ്പന്‍ കളക്‍ഷന്‍ നേടി ചിത്രം മുന്നേറുകയാണ്.
 
ഈ മത്സരത്തില്‍ കളം‌പിടിക്കാന്‍ മെഗസ്റ്റാര്‍ മമ്മൂട്ടിയുടെ രാജാധിരാജയെത്തും. മുന്നറിയിപ്പ് വിജയകരമായി പ്രദര്‍ശനം തുടരുന്നതിനൊപ്പമാണ് രാജാധിരാജ എത്തുന്നത്. ചിത്രം മാസ് ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ചിരിയുടെ പൂരം തീര്‍ക്കാന്‍ ദിലീപിന്റെ വില്ലാളിവീരനും എത്തും. 
 
ഓണത്തിന് മാറ്റുരയ്ക്കാന്‍ പൃഥ്വിരാജിന്റെ സപ്തമശ്രീ തസ്കരാ: എത്തും. അനില്‍ രാധാകൃഷ്ണമേനോനാണ് സംവിധായകന്‍. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വൈറലായി കഴിഞ്ഞു. ഇതിനൊപ്പമാണ് കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഭയ്യ ഭയ്യ എത്തുന്നത്. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.