മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളം പതിപ്പ് 'വിസ്മയം' - ട്രെയിലര്‍

ശനി, 23 ജൂലൈ 2016 (09:05 IST)
മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രമായ വിസ്മയത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. മോഹന്‍ലാല്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ബഹുഭാഷാ ചിത്രമായ 'മനമന്ത'യുടെ മലയാളം പതിപ്പാണ് വിസ്മയം. ഈ ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.
 
ഗൗതമി നായികയാവുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചന്ദ്രശേഖര്‍ യേലെട്ടിയാണ് മലയാളത്തില്‍ നിന്ന് നെടുമുടി വേണു, ജോയ് മാത്യു, പി ബാലചന്ദ്രന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 
 
പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം,നാസര്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് അഞ്ചിനാണ് വിസ്മയം തീയറ്ററുകളില്‍ എത്തുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക