കുതിരപ്പുറത്തേറി വരുന്ന വീരനായി പൃഥിരാജ്, സ്പെഷ്യൽ ജന്മദിനാശംസകൾ നേർന്ന് കാളിയൻ ടീം

ഞായര്‍, 16 ഒക്‌ടോബര്‍ 2022 (10:34 IST)
ഏറെ നാളായി മലയാളി സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന കാളിയൻ. ചിത്രം പ്രഖ്യാപിക്കപ്പെട്ടിട്ട് നാളേറെയായിട്ടും അതിനെ പറ്റി മറ്റ് വിവരങ്ങളൊന്നും സിനിമയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. ഇതിനിടെ ചിത്രം ഉപേക്ഷിക്കപ്പെട്ടോ എന്ന സംശയങ്ങളും സജീവമായിരുന്നു.
 
ഇപ്പോഴിതാ പൃഥ്വിരാജിൻ്റെ പിറന്നാൾ ദിനത്തിൽ വാർത്തകളിൽ വീണ്ടും ഇടം നേടിയിരിക്കുകയാണ് കാളിയൻ. പൃഥ്വിരാജിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് കാളിയൻ സിനിമയുടെ അണിയറപ്രവർത്തകർ മോഷൻ പോസ്റ്റർ പുറത്തിറക്കി.കുതിരപ്പുറത്തിരിക്കുന്ന ആയുധമേന്തിയ വീരനായാണ് പൃഥ്വിയെ കാണിക്കുന്നത്.
 
ബി.ടി. അനിൽ കുമാറിന്റെ തിരക്കഥയിൽ നവാഗത സംവിധായകൻ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന 'കാളിയൻ' 1700-കളിലെ വേണാട്ടിലെ ഉഗ്രപോരാളികളുടെ കഥയാണ് പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍