'777 ചാര്‍ലി' ആമസോണ്‍ പ്രൈം വീഡിയോയിലേക്ക്, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 24 സെപ്‌റ്റംബര്‍ 2022 (16:20 IST)
രക്ഷിത് ഷെട്ടി നായകനായെത്തിയ '777 ചാര്‍ലി' ജൂണ്‍ 10നാണ് പ്രദര്‍ശനത്തിന് എത്തിയത്. റിലീസ് ചെയ്ത് ചിത്രം 100 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് നിര്‍മ്മാതാക്കള്‍. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലേക്ക്.
 
'777 ചാര്‍ലി' സെപ്റ്റംബര്‍ 30 മുതല്‍ കാണാന്‍ ആകും.ഡിജിറ്റല്‍ റിലീസിന് മുന്നോടിയായി പ്രത്യേകമായി മുന്‍കൂട്ടി സിനിമ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്.പ്രൈം വരിക്കാര്‍ അല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. '777 ചാര്‍ലി' വാടകയ്ക്ക് ലഭ്യമാകും. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലുള്ള സിനിമയുടെ പതിപ്പുകള്‍ ലഭ്യമാകും.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍