'എമ്പുരാന്‍' ഒരുക്കങ്ങള്‍ തുടങ്ങി, മോഹന്‍ലാലിന്റെ ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്

ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (10:19 IST)
'എല്‍ 2: എമ്പുരാന്‍' ജോലികള്‍ ഔദ്യോഗികമായി തുടങ്ങുന്ന വിവരം അടുത്തിടെയാണ് മോഹന്‍ലാല്‍ അറിയിച്ചത്. ഇപ്പോഴിതാ സിനിമയ്ക്കായി ലാല്‍ ഒരുക്കങ്ങള്‍ തുടങ്ങി. എമ്പുരാനിലെ താരത്തിന്റെ ലുക്ക് പുറത്ത്.
പ്രീപ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഷൂട്ടിംഗിലേക്ക് നിര്‍മാതാക്കള്‍ വേഗത്തില്‍ കടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എഴുത്ത് കഴിഞ്ഞെന്നും ഇതൊരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാണെന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.എപ്പോള്‍ തിയേറ്ററില്‍ എത്തും എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റുന്ന ഒരു സിനിമയല്ല എമ്പുരാന്‍ എന്നും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍